Psalm
Chapter 77
മലയാളം ബൈബിൾ1ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.
2കഷ്ടദിവസത്തില്‍ ഞാന്‍ യഹോവയെ അന്വേഷിച്ചു. രാത്രിയില്‍ എന്റെ കൈ തളരാതെ മലര്‍ത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
3ഞാന്‍ ദൈവത്തെ ഔര്‍ത്തു വ്യാകുലപ്പെടുന്നു; ഞാന്‍ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.
4നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.
5ഞാന്‍ പൂര്‍വ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
6രാത്രിയില്‍ ഞാന്‍ എന്റെ സംഗീതം ഔര്‍ക്കുംന്നു; എന്റെ ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
7കര്‍ത്താവു എന്നേക്കും തള്ളിക്കളയുമോ? അവന്‍ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
8അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
9ദൈവം കൃപ കാണിപ്പാന്‍ മറന്നിരിക്കുന്നുവോ? അവന്‍ കോപത്തില്‍ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
10എന്നാല്‍ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങള്‍ തന്നേ എന്നു ഞാന്‍ പറഞ്ഞു.
11ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാന്‍ ഔര്‍ക്കും.
12ഞാന്‍ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.
13ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
14നീ അത്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
15തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.
16ദൈവമേ, വെള്ളങ്ങള്‍ നിന്നെ കണ്ടു, വെള്ളങ്ങള്‍ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.
17മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങള്‍ പരക്കെ പറന്നു.
18നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍ മുഴങ്ങി; മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാല്‍ചുവടുകളെ അറിയാതെയുമിരുന്നു.
20മോശെയുടെയും അഹരോന്റെയും കയ്യാല്‍ നീ നിന്റെ ജനത്തെ ഒരു ആട്ടിന്‍ കൂട്ടത്തെ പോലെ നടത്തി. (ആസാഫിന്റെ ധ്യാനം.)
Bible Study with Steffi App
Download Free ↗
Memorize verses with spaced repetition. Free, no ads, 15+ languages.