Home Psalm 131 · മലയാളം ബൈബിൾ

Psalm

Chapter 131

മലയാളം ബൈബിൾ
1ദാവീദിന്റെ ഒരു ആരോഹണ ഗീതം
2യഹോവേ, എന്റെ ഹൃദയം ഗര്‍വ്വിച്ചരിക്കുന്നില്ല; ഞാന്‍ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല.
3ഞാന്‍ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കല്‍ മുലകുടി മാറിയ പൈതല്‍ എന്നപോലെ എന്റെ പ്രാണന്‍ എന്റെ അടുക്കല്‍ മുലകുടി മാറിയതുപോലെ ആകുന്നു.
4യിസ്രായേലേ, ഇന്നുമുതല്‍ എന്നേക്കും യഹോവയില്‍ പ്രത്യാശ വെച്ചുകൊള്‍ക.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme