Home Bibles സങ്കീർത്തനങ്ങൾ 128 · മലയാളം ബൈബിൾ ||

സങ്കീർത്തനങ്ങൾ

Chapter 128

മലയാളം ബൈബിൾ
1ആരോഹണഗീതം 2യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ; 3നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും. 4നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും. 5യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. 6യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും. 7നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.

Choose Theme