Psalm
Chapter 132
മലയാളം ബൈബിൾ1ആരോഹണ ഗീതം
2യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഔര്‍ക്കേണമേ.
3അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേര്‍ന്നതു എന്തെന്നാല്‍
4ഞാന്‍ യഹോവേക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
5ഞാന്‍ എന്റെ കൂടാരവീട്ടില്‍ കടക്കയില്ല; എന്റെ ശയ്യമേല്‍ കയറി കിടക്കുകയുമില്ല.
6ഞാന്‍ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കണ്‍പോളെക്കു മയക്കവും കൊടുക്കയില്ല.
7നാം എഫ്രാത്തയില്‍ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
8നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിക്കുക.
9യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
10നിന്റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
11നിന്റെ ദാസനായ ദാവീദിന്‍ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
12ഞാന്‍ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തില്‍ ഇരുത്തുമെന്നും
13നിന്റെ മക്കള്‍ എന്റെ നിയമത്തെയും ഞാന്‍ അവര്‍ക്കും ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കില്‍ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവന്‍ അതില്‍നിന്നു മാറുകയില്ല.
14യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
15അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാന്‍ അതിനെ ഇച്ഛിച്ചിരിക്കയാല്‍ ഞാന്‍ അവിടെ വസിക്കും;
16അതിലെ ആഹാരം ഞാന്‍ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാര്‍ക്കും അപ്പംകൊണ്ടു തൃപ്തി വരുത്തും.
17അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കും.
18അവിടെ ഞാന്‍ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
19ഞാന്‍ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.
Bible Study with Steffi App
Download Free ↗
Memorize verses with spaced repetition. Free, no ads, 15+ languages.