Home Zechariah 1 · മലയാളം ബൈബിൾ

Zechariah

Chapter 1

മലയാളം ബൈബിൾ
1ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തില്‍ ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്‍യ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
2യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
3ആകയാല്‍ നീ അവരോടു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎങ്കലേക്കു തിരിവിന്‍ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന്‍ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചിട്ടും അവര്‍ കേള്‍ക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
5നിങ്ങളുടെ പിതാക്കന്മാര്‍ എവിടെ? പ്രവാചകന്മാര്‍ സദാകാലം ജീവിച്ചിരിക്കുമോ?
6എന്നാല്‍ ഞാന്‍ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടര്‍ന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ തന്നേ അവന്‍ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവര്‍ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
7ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടില്‍ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്‍യ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
8ഞാന്‍ രാത്രിയില്‍ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ നിന്നു; അവന്റെ പിമ്പില്‍ ചുവപ്പും കുരാല്‍നിറവും വെണ്മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.
9യജമാനനേ, ഇവര്‍ ആരാകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതന്‍ ഇവര്‍ ആരെന്നു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
10എന്നാല്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന പുരുഷന്‍ ഇവര്‍ ഭൂമിയില്‍ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവര്‍ തന്നേ എന്നു ഉത്തരം പറഞ്ഞു.
11അവര്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന യഹോവയുടെ ദൂതനോടുഞങ്ങള്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു, സര്‍വ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
12എന്നാറെ യഹോവയുടെ ദൂതന്‍ സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
13അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
14എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു പറഞ്ഞതുനീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷണതയോടെ എരിയുന്നു.
15ഞാന്‍ അല്പം മാത്രം കോപിച്ചിരിക്കെ അവര്‍ അനര്‍ത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന്‍ അത്യന്തം കോപിക്കുന്നു.
16അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതില്‍ പണിയും; യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
17നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ പട്ടണങ്ങള്‍ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme