Psalm
Chapter 99
മലയാളം ബൈബിൾ1യഹോവ വാഴുന്നു; ജാതികള്‍ വിറെക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2യഹോവ സീയോനില്‍ വലിയവനും സകലജാതികള്‍ക്കും മീതെ ഉന്നതനും ആകുന്നു.
3അവന്‍ പരിശുദ്ധന്‍ എന്നിങ്ങനെ അവര്‍ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബില്‍ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിപ്പിന്‍ ; അവന്‍ പരിശുദ്ധന്‍ ആകുന്നു.
6അവന്റെ പുരോഹിതന്മാരില്‍ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരില്‍ ശമൂവേലും; ഇവര്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ അവര്‍ക്കും ഉത്തരമരുളി.
7മേഘസ്തംഭത്തില്‍നിന്നു അവന്‍ അവരോടു സംസാരിച്ചു; അവര്‍ അവന്റെ സാക്ഷ്യങ്ങളും അവന്‍ കൊടുത്ത ചട്ടവും പ്രമാണിച്ചു.
8ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവര്‍ക്കുംത്തരമരുളി; നീ അവര്‍ക്കും ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികള്‍ക്കു പ്രതികാരകനും ആയിരുന്നു.
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ നമസ്കരിപ്പിന്‍ ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ. (ഒരു സ്തോത്രസങ്കീര്‍ത്തനം.)
Bible Study with Steffi App
Download Free ↗
Memorize verses with spaced repetition. Free, no ads, 15+ languages.