Home Bibles 1 ദിനവൃത്താന്തം 2 · മലയാളം ബൈബിൾ ||

1 ദിനവൃത്താന്തം

Chapter 2

മലയാളം ബൈബിൾ
1യിസ്രായേലിന്റെ പുത്രന്മാരാവിതുരൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ, 2യിസ്സാഖാര്‍, സെബൂലൂന്‍ , ദാന്‍ , യോസേഫ്, ബെന്യാമീന്‍ , നഫ്താലി, ഗാദ്, ആശേര്‍. 3യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു. 4അവന്റെ മരുമകള്‍ താമാര്‍ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍. 5പേരെസ്സിന്റെ പുത്രന്മാര്‍ഹെസ്രോന്‍ , ഹാമൂല്‍. 6സേരഹിന്റെ പുത്രന്മാര്‍സിമ്രി, ഏഥാന്‍ , ഹേമാന്‍ , കല്‍ക്കോല്‍, ദാരാ; ഇങ്ങനെ അഞ്ചുപേര്‍. 7കര്‍മ്മിയുടെ പുത്രന്മാര്‍ശപഥാര്‍പ്പിതവസ്തുവില്‍ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നേ. 8ഏഥാന്റെ പുത്രന്മാര്‍അസര്‍യ്യാവു. ഹെസ്രോന്നു ജനിച്ച പുത്രന്മാര്‍യെരഹ്മയേല്‍, രാം, കെലൂബായി. 9രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു. 10നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു. 11ബോവസ് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു. 12യിശ്ശായി തന്റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബിനാദാബിനെയും മൂന്നാമന്‍ 13ശിമെയയേയും നാലാമന്‍ നഥനയേലിനെയും 14അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഔസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു. 15അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍അബീശായി, യോവാബ്, അസാഹേല്‍; ഇങ്ങനെ മൂന്നുപേര്‍. 16അബീഗയില്‍ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിസ്മായേല്യനായ യേഥെര്‍ ആയിരുന്നു. 17ഹെസ്രോന്റെ മകന്‍ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍ . 18അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവന്നു ഹൂരിനെ പ്രസവിച്ചു. 19ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു. 20അതിന്റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കല്‍ ചെന്നു അവളെ വിവാഹം ചെയ്തപ്പോള്‍ അവന്നു അറുപതു വയസ്സായിരുന്നു. അവള്‍ അവന്നു സെഗൂബിനെ പ്രസവിച്ചു. 21സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു. 22എന്നാല്‍ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു. 23ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു. 24ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ രാം, ബൂനാ, ഔരെന്‍ , ഔസെം, അഹിയാവു. 25യെരഹ്മയേലിന്നു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്കു അതാരാ എന്നു പേര്‍; അവള്‍ ഔനാമിന്റെ അമ്മ. 26യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാര്‍മയസ്, യാമീന്‍ , ഏക്കെര്‍. 27ഔനാമിന്റെ പുത്രന്മാര്‍ശമ്മായി യാദാ. ശമ്മായിയുടെ പുത്രന്മാര്‍നാദാബ്, അബിശൂര്‍. 28അബിശൂരിന്റെ ഭാര്യെക്കു അബീഹയീല്‍ എന്നു പേര്‍; അവള്‍ അവന്നു അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു. 29നാദാബിന്റെ പുത്രന്മാര്‍സേലെദ്, അപ്പയീം; എന്നാല്‍ സേലെദ് മക്കളില്ലാതെ മരിച്ചു. 30അപ്പയീമിന്റെ പുത്രന്മാര്‍യിശി. യിശിയുടെ പുത്രന്മാര്‍ശേശാന്‍ . ശേശാന്റെ പുത്രന്മാര്‍ 31അഹ്ളയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍യേഥെര്‍, യോനാഥാന്‍ ; എന്നാല്‍ യേഥെര്‍ മക്കളില്ലാതെ മരിച്ചു. 32യോനാഥാന്റെ പുത്രന്മാര്‍പേലെത്ത്, സാസാ. ഇവര്‍ യെല്‍ഹ്മയെലിന്റെ പുത്രന്മാര്‍. 33ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവന്നു യര്‍ഹാ എന്നു പേര്‍. 34ശേശാന്‍ തന്റെ മകളെ തന്റെ ഭൃത്യനായ യര്‍ഹെക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന്നു അത്ഥായിയെ പ്രസവിച്ചു. 35അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു. 36സാബാദ് എഫ്ളാലിനെ ജനിപ്പിച്ചു; 37എഫ്ളാല്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്‍യ്യാവെ ജനിപ്പിച്ചു; 38അസര്‍യ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു; 39എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു; 40ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു. 41യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാര്‍അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും. 42ഹെബ്രോന്റെ പുത്രന്മാര്‍കോരഹ്, തപ്പൂഹ് രേക്കെം, ശേമാ. 43ശേമാ യൊര്‍ക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു. 44ശമ്മായിയുടെ മകന്‍ മാവോന്‍ . മാവോന്‍ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു. 45കാലേബിന്റെ വെപ്പാട്ടിയായ ഏഫാഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു. 46യാദയുടെ പുത്രന്മാര്‍രേഗെം, യോഥാം, ഗേശാന്‍ , പേലെത്ത്, ഏഫാ, ശയഫ്. 47കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു. 48അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകള്‍ അക്സാ ആയിരുന്നു. ഇവരത്രോ കാലേബിന്റെ പുത്രന്മാര്‍. 49എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാല്‍, 50ബേത്ത്ളേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്. 51കിര്‍യ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാര്‍ ഉണ്ടായിരുന്നുഹാരോവേ, മെനൂഹോത്തിന്റെ പാതി. 52കിര്‍യ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതുയിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരില്‍നിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു. 53ശല്മയുടെ പുത്രന്മാര്‍ബേത്ത്ളേഹെം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരില്‍ പാതി സൊര്‍യ്യര്‍. 54യബ്ബേസില്‍ പാര്‍ത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതുതിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തില്‍നിന്നുത്ഭവിച്ച കേന്യരാകുന്നു.

Choose Theme