ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
Cross references
നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിന്‍ പ്രകാരം നോബഹ് എന്നു പേരിട്ടു.
മാഖീരിന്നു ഞാന്‍ ഗിലെയാദ് ദേശം കൊടുത്തു.
എന്നാല്‍ യിസ്രായേല്‍മക്കള്‍ ഗെശൂര്‍യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
അവരുടെ ദേശം മഹനയീംമുതല്‍ ബാശാന്‍ മുഴുവനും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ യായീരിന്റെ ഊരുകള്‍ എല്ലാംകൂടി അറുപതു പട്ടണങ്ങളും
ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഔടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
ഗിലെയാദിലെ രാമോത്തില്‍ ബെന്‍ -ഗേബെര്‍; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,