യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.
Cross references
അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നു.
അവള്‍ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര്‍ എന്നു പേരിട്ടു.
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഔനാന്‍ എന്നു പേരിട്ടു.
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബില്‍ ആയിരുന്നു.
യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.
അവന്‍ ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന്‍ ഇവനെയും മരിപ്പിച്ചു.
യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഔനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്‍
യെഹൂദയുടെ പുത്രന്മാര്‍ ഏരും ഔനാനും ആയിരുന്നു; ഏരും ഒനാനും കനാന്‍ ദേശത്തു വെച്ചു മരിച്ചുപോയി.
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;
ശീലോന്യരില്‍ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;