Home Bibles 1 ദിനവൃത്താന്തം 9:19 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 9:19 · മലയാളം ബൈബിൾ

കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.

Cross references

സംഖ്യാപുസ്തകം 26:9

എലീയാബിന്റെ പുത്രന്മാര്‍നെമൂവേല്‍, ദാഥാന്‍ , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്റെ കൂട്ടത്തില്‍ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍ തന്നേ;

സംഖ്യാപുസ്തകം 26:11

എന്നാല്‍ കോരഹിന്റെ പുത്രന്മാര്‍ മരിച്ചില്ല.

2 രാജാക്കന്മാർ 11:9

പുരോഹിതന്‍ ദാവീദ്‍രാജാവിന്റെ വകയായി യഹോവയുടെ ആലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.

2 രാജാക്കന്മാർ 11:15

അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവള്‍ കുതിരവാതില്‍ വഴിയായി രാജധാനിയില്‍ എത്തിയപ്പോള്‍ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 12:10

പെട്ടകത്തില്‍ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടും.

1 ദിനവൃത്താന്തം 6:22

കെഹാത്തിന്റെ പുത്രന്മാര്‍അവന്റെ മകന്‍ അമ്മീനാദാബ്; അവന്റെ മകന്‍ കോരഹ്; അവന്റെ മകന്‍ അസ്സീര്‍;

1 ദിനവൃത്താന്തം 26:7

ശെമയ്യാവിന്റെ പുത്രന്മാര്‍ഒത്നി, രെഫായേല്‍, ഔബേദ്, എല്‍സാബാദ്;--അവന്റെ സഹോദരന്മാര്‍ പ്രാപ്തന്മാര്‍ ആയിരുന്നു--എലീഹൂ, സെമഖ്യാവു.

1 ദിനവൃത്താന്തം 26:13

അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.

2 ദിനവൃത്താന്തം 23:4

നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുപുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ ശബ്ബത്തില്‍ തവണമാറി വരുന്ന മൂന്നില്‍ ഒരു ഭാഗം വാതില്‍കാവല്‍ക്കാരായിരിക്കേണം.

സങ്കീർത്തനങ്ങൾ 42:1

മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 44:1

ദൈവമേ, പൂര്‍വ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളില്‍ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങള്‍ കേട്ടുമിരിക്കുന്നു;

സങ്കീർത്തനങ്ങൾ 49:1

സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ .

സങ്കീർത്തനങ്ങൾ 84:10

നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുംന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.

യിരെമ്യാവ് 35:4

അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി.

Interlinear

Choose Theme