Home Bibles സങ്കീർത്തനങ്ങൾ 44:1 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 44:1 · മലയാളം ബൈബിൾ

ദൈവമേ, പൂര്‍വ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളില്‍ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങള്‍ കേട്ടുമിരിക്കുന്നു;

Cross references

പുറപ്പാട് 12:24

ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.

പുറപ്പാട് 13:14

എന്നാല്‍ ഇതു എന്തു എന്നു നാളെ നിന്റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;

സംഖ്യാപുസ്തകം 21:14

“സൂഫയിലെ വാഹേബും അര്‍ന്നോന്‍ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.

സംഖ്യാപുസ്തകം 21:27

അതുകൊണ്ടു കവിവരന്മാര്‍ പറയുന്നതു“ഹെശ്ബോനില്‍ വരുവിന്‍ ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.

ആവർത്തനം 6:20

നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാല്‍

ന്യായാധിപന്മാർ 6:13

ഗിദെയോന്‍ അവനോടുഅയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കില്‍ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാര്‍ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങള്‍ ഒക്കെയും എവിടെ? ഇപ്പോള്‍ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

യോബ് 8:8

നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്‍ക.

യോബ് 15:17

ഞാന്‍ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്‍ക; ഞാന്‍ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.

സങ്കീർത്തനങ്ങൾ 22:31

അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.

സങ്കീർത്തനങ്ങൾ 42:1

മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ 71:18

ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.

സങ്കീർത്തനങ്ങൾ 77:5

ഞാന്‍ പൂര്‍വ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.

സങ്കീർത്തനങ്ങൾ 78:3

നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.

സങ്കീർത്തനങ്ങൾ 105:1

യഹോവേക്കു സ്തോത്രംചെയ്‍വിന്‍ ; തന്‍ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ അറിയിപ്പിന്‍ .

യേശയ്യാവ് 38:19

ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍ , ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.

യോവേൽ 1:3

ഇതു നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.

Interlinear

Choose Theme