Home Bibles സംഖ്യാപുസ്തകം 26:9 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 26:9 · മലയാളം ബൈബിൾ

എലീയാബിന്റെ പുത്രന്മാര്‍നെമൂവേല്‍, ദാഥാന്‍ , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്റെ കൂട്ടത്തില്‍ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍ തന്നേ;

Cross references

സംഖ്യാപുസ്തകം 1:16

ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു.

സംഖ്യാപുസ്തകം 16:1

എന്നാല്‍ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന്‍ കോരഹ്, രൂബേന്‍ ഗോത്രത്തില്‍ എലീയാബിന്റെ പുത്രന്മാരായ ദാഥാന്‍ , അബീരാം, പേലെത്തിന്റെ മകനായ ഔന്‍ എന്നിവര്‍

സംഖ്യാപുസ്തകം 16:2

യിസ്രായേല്‍മക്കളില്‍ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.

സങ്കീർത്തനങ്ങൾ 106:17

ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.

യൂദാ 1:11

അവര്‍ക്കും അയ്യോ കഷ്ടം! അവര്‍ കയീന്റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു.

Interlinear

Choose Theme