Home Bibles 1 ദിനവൃത്താന്തം 9:18 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 9:18 · മലയാളം ബൈബിൾ

ലേവ്യപാളയത്തില്‍ വാതില്‍കാവല്‍ക്കാരായ ഇവര്‍ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍ ഇന്നുവരെ കാവല്‍ചെയ്തുവരുന്നു.

Cross references

1 രാജാക്കന്മാർ 10:5

അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.

2 രാജാക്കന്മാർ 11:19

ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ രാജധാനിക്കരികെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 16:18

ആലയത്തിങ്കല്‍ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നു മാറ്റിക്കളഞ്ഞു.

1 ദിനവൃത്താന്തം 26:12

വാതില്‍കാവല്‍ക്കാരുടെ ഈ ക്കുറുകള്‍ക്കു, അവരുടെ തലവന്മാര്‍ക്കും തന്നേ, യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.

യെഹെസ്കേൽ 44:2

അപ്പോള്‍ യഹോവ എന്നോടു അരുളിച്ചെയ്തതുഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതില്‍കൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതില്‍കൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.

യെഹെസ്കേൽ 46:1

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.

പ്രവൃത്തികൾ 3:11

അവന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നു നിലക്കുമ്പോള്‍ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഔടിക്കൂടി.

Interlinear

Choose Theme