പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍നിന്നു ചെങ്കടല്‍വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
Cross references
ഞാന്‍ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേല്‍മക്കളോടു പറഞ്ഞുഎന്നാല്‍ അവര്‍ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
എന്നാല്‍ അമാലേക്യരും കനാന്യരും താഴ്വരയില്‍ പാര്‍ക്കുംന്നതുകൊണ്ടു നിങ്ങള്‍ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍ .
നിന്റെ അതിര്‍ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടുനീ എന്റെ നാട്ടില്‍കൂടി കടക്കരുതുകടന്നാല്‍ ഞാന്‍ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു.
ഇങ്ങനെ എദോം തന്റെ അതിരില്‍കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേല്‍ അവനെ വിട്ടു ഒഴിഞ്ഞുപോയി.
യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വ്വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വ്വത്തില്‍ കയറി.
ഒറ്റുനോക്കേണ്ടതിന്നു ഞാൂന്‍ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബര്‍ന്നേയയില്‍നിന്നു അയച്ചപ്പോള്‍ അവര്‍ ഇങ്ങനെ തന്നേ ചെയ്തു.
അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന്‍ സത്യംചേയ്തു കല്പിച്ചതു
ഹോര്‍ പര്‍വ്വതത്തിങ്കല്‍നിന്നു അവര്‍ പുറപ്പെട്ടു സല്മോനയില്‍ പാളയമിറങ്ങി.
നിങ്ങള്‍ തിരിഞ്ഞു ചെങ്കടല്‍വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിന്‍ .
നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
അവര്‍ മരുഭൂമിയില്‍കൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അര്‍ന്നോന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിര്‍ക്കകത്തു അവര്‍ കടന്നില്ല.
നാം ഏതു വഴിയായി പോകേണം എന്നു അവന്‍ ചോദിച്ചതിന്നുഎദോംമരുഭൂമിവഴിയായി തന്നേ എന്നു അവന്‍ പറഞ്ഞു.
വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ.