Home Bibles സംഖ്യാപുസ്തകം 20:21 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 20:21 · മലയാളം ബൈബിൾ

ഇങ്ങനെ എദോം തന്റെ അതിരില്‍കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേല്‍ അവനെ വിട്ടു ഒഴിഞ്ഞുപോയി.

Cross references

സംഖ്യാപുസ്തകം 21:4

പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍നിന്നു ചെങ്കടല്‍വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.

ആവർത്തനം 2:4

നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.

ആവർത്തനം 2:8

അങ്ങനെ നാം സേയീരില്‍ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോന്‍ -ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.

ആവർത്തനം 2:27

ഞാന്‍ നിന്റെ ദേശത്തു കൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയില്‍കൂടി മാത്രം നടക്കും.

ആവർത്തനം 2:29

യോര്‍ദ്ദാന്‍ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു തരുന്ന ദേശത്തു എത്തുവോളം കാല്‍നടയായി പോകുവാന്‍ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.

ആവർത്തനം 23:7

ഏദോമ്യനെ വെറുക്കരുതു; അവന്‍ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.

ന്യായാധിപന്മാർ 11:18

അവര്‍ മരുഭൂമിയില്‍കൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അര്‍ന്നോന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിര്‍ക്കകത്തു അവര്‍ കടന്നില്ല.

ന്യായാധിപന്മാർ 11:24

നിന്റെ ദേവനായ കെമോശ് നിനക്കു അവകാശമായി തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.

2 ദിനവൃത്താന്തം 20:10

യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.

Interlinear

Choose Theme