അതു യോബേല്‍സംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍ വയലില്‍ നിന്നുതന്നേ എടുത്തു തിന്നേണം.
Cross references
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.
യോബേല്‍സംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യകൂ ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വില്‍ക്കേണം.
ഒരുത്തന്‍ മതിലുള്ള പട്ടണത്തില്‍ ഒരു വീടു വിറ്റാല്‍ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍ ഒരു സംവത്സരത്തെ അവധി ഉണ്ടു.
അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.
നിന്റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍നിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.
യോബേല്‍സംവത്സരത്തിന്റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം പുരോഹിതന്‍ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പില്‍നിന്നു കുറെക്കേണം.
ആ നിലം മുന്നുടമസ്ഥന്നു യോബേല്‍സംവത്സരത്തില്‍ തിരികെ ചേരേണം.
യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും.
നിങ്ങളില്‍ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവന്‍ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.
പീഡിതന്മാര്‍ക്കും അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്കും അവന്‍ ആഹാരം നലകുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവര്‍ വഴികളില്‍ മേയും; എല്ലാപാഴകുന്നുകളിലും അവര്‍ക്കും മേച്ചലുണ്ടാകും.
ബലവാനോടു അവന്റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?
എളിയവരോടു സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍കൂ വിടുതലും ബദ്ധന്മാര്‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും
യഹോവയുടെ പ്രസാദവര്‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
ഞാന്‍ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു
അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ
ഞങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുഎന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങള്‍ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാല്‍ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.
എന്നാല്‍ അവന്‍ തന്റെ ദാസന്മാരില്‍ ഒരുത്തന്നു തന്റെ അവകാശത്തില്‍നിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതില്‍ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാര്‍ക്കും തന്നേ ഇരിക്കേണം.
നീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും.
നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു
അവന്‍ വളര്‍ന്ന നസറെത്തില്‍ വന്നുശബ്ബത്തില്‍ തന്റെ പതിവുപോലെ പള്ളിയില്‍ ചെന്നു വായിപ്പാന്‍ എഴുന്നേറ്റുനിന്നു.
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
എന്നാല്‍ നിങ്ങള്‍ പാപത്തിന്റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ചു
കര്‍ത്താവു ആത്മാവാകുന്നു; കര്‍ത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.
ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .
സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന്‍ .
കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താല്‍ ലോകത്തിന്റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി.