Home Bibles സംഖ്യാപുസ്തകം 36:2 · മലയാളം ബൈബിൾ
സംഖ്യാപുസ്തകം 36:2 · മലയാളം ബൈബിൾ

യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.

Cross references

സംഖ്യാപുസ്തകം 26:55

ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവര്‍ക്കും അവകാശം ലഭിക്കേണം.

സംഖ്യാപുസ്തകം 27:1

അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാര്‍ അടുത്തുവന്നു. അവന്റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു.

സംഖ്യാപുസ്തകം 27:7

സെലോഫ ഹാദിന്റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവര്‍ക്കും കൊടുക്കേണം.

സംഖ്യാപുസ്തകം 33:54

നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്കു അവകാശം ലഭിക്കേണം.

യോശുവ 13:6

ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത് മയീംവരെയുള്ള പര്‍വ്വതവാസികള്‍ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല്‍ മതി.

യോശുവ 14:1

കനാന്‍ ദേശത്തു യിസ്രായേല്‍മക്കള്‍ക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരും ഇവ അവര്‍ക്കും വിഭാഗിച്ചുകൊടുത്തു.

യോശുവ 17:3

എന്നാല്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകന്‍ ശെലോഫഹാദിന്നു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്റെ പുത്രിമാര്‍ക്കും; മഹ്ള, നോവ, ഹൊഗ്ള, മില്‍ക്ക, തിര്‍സ എന്നു പേരായിരുന്നു.

യോബ് 42:15

ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൌന്ദര്യമുള്ള സ്ത്രീകള്‍ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പന്‍ അവരുടെ സഹോദരന്മാരോടുകൂടെ അവര്‍ക്കും അവകാശം കൊടുത്തു.

Interlinear

Choose Theme