Home Bibles ഗലാത്യർ 4:25 · മലയാളം ബൈബിൾ
ഗലാത്യർ 4:25 · മലയാളം ബൈബിൾ

ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.

Cross references

ആവർത്തനം 33:2

അവന്‍ പറഞ്ഞതെന്തെന്നാല്‍യഹോവ സീനായില്‍നിന്നു വന്നു, അവര്‍ക്കും സേയീരില്‍നിന്നു ഉദിച്ചു, പാറാന്‍ പര്‍വ്വതത്തില്‍നിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍ നിന്നു വന്നു; അവര്‍ക്കുംവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യില്‍ഉണ്ടായിരുന്നു.

ന്യായാധിപന്മാർ 5:5

യഹോവാസന്നിധിയില്‍ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ ദൈവമായ യഹോവേക്കു മുമ്പില്‍ ആ സീനായി തന്നേ.

സങ്കീർത്തനങ്ങൾ 68:8

ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.

സങ്കീർത്തനങ്ങൾ 68:17

ദൈവത്തിന്റെ രഥങ്ങള്‍ ആയിരമായിരവും കോടികോടിയുമാകുന്നു; കര്‍ത്താവു അവരുടെ ഇടയില്‍, സീനായില്‍, വിശുദ്ധമന്ദിരത്തില്‍ തന്നേ.

മത്തായി 23:37

നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.

ലൂക്കോസ് 19:44

നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കല്‍ കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.

പ്രവൃത്തികൾ 1:11

ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനിലക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നേ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.

ഗലാത്യർ 1:17

എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കല്‍ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.

എബ്രായർ 12:18

ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.

Interlinear

Choose Theme