Home Bibles യിരെമ്യാവ് 34:13 · മലയാളം ബൈബിൾ
യിരെമ്യാവ് 34:13 · മലയാളം ബൈബിൾ

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുഎന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങള്‍ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.

Cross references

പുറപ്പാട് 13:3

അപ്പോള്‍ മോശെ ജനത്തോടു പറഞ്ഞതുനിങ്ങള്‍ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഔര്‍ത്തു കൊള്‍വിന്‍ ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുതു.

പുറപ്പാട് 13:14

എന്നാല്‍ ഇതു എന്തു എന്നു നാളെ നിന്റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;

പുറപ്പാട് 20:2

അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.

പുറപ്പാട് 24:3

എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.

പുറപ്പാട് 24:7

അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്നു അവര്‍ പറഞ്ഞു.

ആവർത്തനം 5:2

നമ്മുടെ ദൈവമായ യഹോവ ഹോരേബില്‍വെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.

ആവർത്തനം 5:6

അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.

ആവർത്തനം 5:27

നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേള്‍ക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറകഞങ്ങള്‍ കേട്ടു അനുസരിച്ചുകൊള്ളാം.

ആവർത്തനം 6:12

നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.

ആവർത്തനം 7:8

യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാല്‍ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യില്‍നിന്നു വീണ്ടെടുത്തതു.

ആവർത്തനം 8:14

നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും

ആവർത്തനം 13:10

അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സര്‍വ്വജനത്തിന്റെ കയ്യും അവന്റെ മേല്‍ ചെല്ലേണം.

ആവർത്തനം 15:15

നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഔര്‍ക്കേണം. അതുകൊണ്ടു ഞാന്‍ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.

ആവർത്തനം 16:12

നീ മിസ്രയീമില്‍ അടിമയായിരുന്നു എന്നു ഔര്‍ത്തു ഈ ചട്ടങ്ങള്‍ പ്രമാണിച്ചു നടക്കേണം.

ആവർത്തനം 24:18

നീ മിസ്രയീമില്‍ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഔര്‍ക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാന്‍ നിന്നോടു കല്പിക്കുന്നതു.

ആവർത്തനം 29:1

മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാല്‍യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങള്‍ കാണ്‍കെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങള്‍ കണ്ടുവല്ലോ;

യോശുവ 24:17

ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങള്‍ കാണ്‍കെ ആ വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കയും ഞങ്ങള്‍ നടന്ന എല്ലാവഴിയിലും ഞങ്ങള്‍ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവന്‍ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.

ന്യായാധിപന്മാർ 6:8

യഹോവ ഒരു പ്രവാചകനെ യിസ്രായേല്‍മക്കളുടെ അടുക്കല്‍ അയച്ചു; അവന്‍ അവരോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിങ്ങളെ കൊണ്ടുവന്നു;

യിരെമ്യാവ് 7:22

ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്റെ ജനത്തിന്‍ പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?

യിരെമ്യാവ് 11:4

ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവന്‍ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവര്‍ പറയുന്നു.

യിരെമ്യാവ് 11:7

ഞാന്‍ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യില്‍ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.

യിരെമ്യാവ് 31:32

എന്നെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍മക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകലദോഷവുംനിമിത്തം തന്നേ.

എബ്രായർ 8:10

ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നുഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.

Interlinear

Choose Theme