നിങ്ങള്‍ കൂടിവരുവിന്‍ ; ജാതികളില്‍വെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിന്‍ ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന്‍ കഴിയാത്ത ദേവനോടു പ്രാര്‍ത്ഥിക്കയും ചെയ്യുന്നവര്‍ക്കും അറിവില്ല.
Cross references
അങ്ങനെ അവര്‍ക്കും കൊടുത്ത കാളയെ അവര്‍ എടുത്തു ഒരുക്കിബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള്‍ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവര്‍ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവന്‍ ഒരു പ്രവാചകനെ അവന്റെ അടുക്കല്‍ അയച്ചു; നിന്റെ കയ്യില്‍നിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാന്‍ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
എങ്ങനെയെന്നാല്‍അരാം രാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചതുകൊണ്ടു അവര്‍ എന്നെയും സഹായിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും ബലികഴിക്കും എന്നു പറഞ്ഞു അവന്‍ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാര്‍ക്കും ബലികഴിച്ചു; എന്നാല്‍ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.
അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
അന്നാളില്‍ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.
ദ്വീപുകള്‍ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികള്‍ വിറെച്ചു; അവര്‍ ഒന്നിച്ചു കൂടി അടുത്തുവന്നു;
നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിന്‍ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിന്‍ എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു.
വിഗ്രഹങ്ങളില്‍ ആശ്രയിച്ചു ബിംബങ്ങളോടുനിങ്ങള്‍ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന്‍ തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.
സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങള്‍ ചേര്‍ന്നുവരട്ടെ; അവരില്‍ ആര്‍ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേള്‍പ്പിച്ചുതരികയും ചെയ്യുന്നു? അവര്‍ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവര്‍ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.
വിഗ്രഹത്തെ നിര്‍മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള്‍ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
ഒരു ദേവനെ നിര്‍മ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്‍ക്കുംകയോ ചെയ്യുന്നവന്‍ ആര്‍?
അതിന്റെ ശേഷിപ്പുകൊണ്ടു അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ത്ഥിച്ചുഎന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന്‍ അടെച്ചിരിക്കുന്നു.
ബേല്‍ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങള്‍ എടുത്തുകൊണ്ടു നടക്കുന്നവ ഒരു ചുമടും തളര്‍ന്ന മൃഗങ്ങള്‍ക്കു ഭാരവും ആയിത്തീര്‍ന്നിരിക്കുന്നു.
അവര്‍ സഞ്ചിയില്‍നിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സില്‍ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വെക്കുന്നു; അവന്‍ അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കുന്നു; അവര്‍ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.
അവര്‍ അതിനെ തോളില്‍ എടുത്തുകൊണ്ടു പോയി അതിന്റെ സ്ഥലത്തു നിര്‍ത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നിലക്കുന്നു; അതിനോടു നിലവിളിച്ചാല്‍ അതു ഉത്തരം പറയുന്നില്ല; കഷ്ടത്തില്‍നിന്നു രക്ഷിക്കുന്നതുമില്ല.
ഞാന്‍ പണ്ടുതന്നേ നിന്നോടു പ്രസ്താവിച്ചു; എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന്നു അവ സംഭവിക്കും മുമ്പെ ഞാന്‍ നിന്നെ കേള്‍പ്പിച്ചുമിരിക്കുന്നു.
നീ നിലവിളിക്കുന്‍ പോള്‍ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാല്‍ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവന്‍ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപര്‍വ്വതത്തെ കൈവശമാക്കും
അവര്‍ മരത്തോടുനീ എന്റെ അപ്പന്‍ എന്നും കല്ലിനോടുനീ എന്നെ പ്രസവിച്ചവള്‍ എന്നും പറയുന്നു; അവര്‍ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാല്‍ കഷ്ടകാലത്തു അവര്‍നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.
ഇന്നുള്ളതുപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാന്‍ അവരോടു ചെയ്ത സത്യം നിവര്‍ത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാന്‍ ആമേന്‍ , യഹോവേ, എന്നു ഉത്തരം പറഞ്ഞു.
അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഔരോരുത്തന്‍ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാല്‍ ഞാന്‍ അവരോടു ചെയ്‍വാന്‍ കല്പിച്ചതും അവര്‍ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാന്‍ അവരുടെ മേല്‍ വരുത്തിയിരിക്കുന്നു.
ആകയാല്‍ നീ ഈ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവര്‍ അനര്‍ത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.
എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാല്‍, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്‍വിന്‍ ; നിങ്ങള്‍ കേള്‍ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു സത്യം.
ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തില്‍ ഉള്‍പ്പെട്ട സകലദേശക്കാരുമായ ജാതികളെ അതിന്നു വിരോധമായി സംസ്കരിപ്പിന്‍ ;
നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തില്‍ കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയര്‍ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.
പണിക്കാരന്‍ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന്‍ അതിനാലോ, പണിക്കാരന്‍ വ്യാജം ഉപദേശിക്കുന്ന വാര്‍പ്പുവിഗ്രഹത്തില്‍ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളു?
അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്‍ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ .
ക്രൂശിന്മേല്‍വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു.