Home Bibles യിരെമ്യാവ് 25:15 · മലയാളം ബൈബിൾ
യിരെമ്യാവ് 25:15 · മലയാളം ബൈബിൾ

എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാല്‍, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്‍വിന്‍ ; നിങ്ങള്‍ കേള്‍ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു സത്യം.

Cross references

യോബ് 21:20

അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവന്‍ തന്നേ സര്‍വ്വശക്തന്റെ ക്രോധം കുടിക്കട്ടെ;

സങ്കീർത്തനങ്ങൾ 11:6

ദുഷ്ടന്മാരുടെമേല്‍ അവന്‍ കണികളെ വര്‍ഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഔഹരിയായിരിക്കും.

സങ്കീർത്തനങ്ങൾ 75:8

യഹോവയുടെ കയ്യില്‍ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവന്‍ അതില്‍നിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.

സങ്കീർത്തനങ്ങൾ 75:9

ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.

യേശയ്യാവ് 14:26

സര്‍വ്വഭൂമിയെയും കുറിച്ചു നിര്‍ണ്ണയിച്ചിരിക്കുന്ന നിര്‍ണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേല്‍ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.

യേശയ്യാവ് 34:2

യഹോവേക്കു സകലജാതികളോടും കോപവും അവരുടെ സര്‍വ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവന്‍ അവരെ ശപഥാര്‍പ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു.

യേശയ്യാവ് 51:17

യഹോവയുടെ കയ്യില്‍ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്‍ റേ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു

യേശയ്യാവ് 51:22

നിന്റെ കര്‍‍ത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യില്‍ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;

യിരെമ്യാവ് 13:12

അവര്‍ ഉപവസിക്കുമ്പോള്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കയില്ല; അവര്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കുമ്പോള്‍ ഞാന്‍ അവയില്‍ പ്രസാദിക്കയില്ല; ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.

യിരെമ്യാവ് 36:2

എന്നാല്‍ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.

യിരെമ്യാവ് 45:5

അവര്‍ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാര്‍ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സര്‍വ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 46:1

ഫറവോന്‍ ഗസ്സയെ തോല്പിച്ചതിന്നു മുമ്പെ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.

യിരെമ്യാവ് 48:26

അതുകൊണ്ടു അതിലെ യൌവനക്കാര്‍ അതിന്റെ വീഥികളില്‍ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

യിരെമ്യാവ് 51:7

അപ്പോള്‍ നഗരത്തിന്റെ മതില്‍ ഒരിടം പൊളിച്ചുതുറന്നു; കല്ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികള്‍ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതില്‍ക്കല്‍ കൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഔടിപ്പോയി.

ഓബദ്യാവു 1:16

നിങ്ങള്‍ എന്റെ വിശുദ്ധപര്‍വ്വതത്തില്‍വെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവര്‍ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.

വെളിപ്പാട് 14:10

ദൈവകോപത്തിന്റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിന്നു മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും.

വെളിപ്പാട് 14:19

ദൂതന്‍ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കില്‍ ഇട്ടു.

Interlinear

Choose Theme