Home Bibles യിരെമ്യാവ് 10:8 · മലയാളം ബൈബിൾ
യിരെമ്യാവ് 10:8 · മലയാളം ബൈബിൾ

അവരോ അനുസരിക്കയും ചെവി ചായ്ക്കയും ചെയ്യാതെ ഔരോരുത്തന്‍ താന്താന്റെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം നടന്നു; ആകയാല്‍ ഞാന്‍ അവരോടു ചെയ്‍വാന്‍ കല്പിച്ചതും അവര്‍ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്റെ വചനങ്ങളെപ്പോലെ ഒക്കെയും ഞാന്‍ അവരുടെ മേല്‍ വരുത്തിയിരിക്കുന്നു.

Cross references

സങ്കീർത്തനങ്ങൾ 115:8

അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.

സങ്കീർത്തനങ്ങൾ 135:18

അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.

യേശയ്യാവ് 41:29

അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികള്‍ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങള്‍ കാറ്റും ശൂന്യവും തന്നേ.

യേശയ്യാവ് 44:19

ഒരുത്തനും ഹൃദയത്തില്‍ വിചാരിക്കുന്നില്ലഒരംശം ഞാന്‍ കത്തിച്ചു കനലില്‍ അപ്പം ചുട്ടു ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന്‍ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പില്‍ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാന്‍ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.

യിരെമ്യാവ് 2:27

അവര്‍ മരത്തോടുനീ എന്റെ അപ്പന്‍ എന്നും കല്ലിനോടുനീ എന്നെ പ്രസവിച്ചവള്‍ എന്നും പറയുന്നു; അവര്‍ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാല്‍ കഷ്ടകാലത്തു അവര്‍നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.

യിരെമ്യാവ് 4:22

എന്റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്കും ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ത്ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്കും അറിഞ്ഞുകൂടാ.

യിരെമ്യാവ് 10:14

ആകയാല്‍ നീ ഈ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവര്‍ അനര്‍ത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.

യിരെമ്യാവ് 51:17

യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയര്‍ ഉടെച്ചു താമ്രം ഒക്കെയും ബാബേലിലേക്കു കൊണ്ടുപോയി.

ഹോശേയ 4:12

എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവര്‍ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.

ഹബക്കൂക്ക് 2:18

പണിക്കാരന്‍ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന്‍ അതിനാലോ, പണിക്കാരന്‍ വ്യാജം ഉപദേശിക്കുന്ന വാര്‍പ്പുവിഗ്രഹത്തില്‍ ആശ്രയിച്ചുകൊണ്ടു ഊമ മിത്ഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളു?

സഖറിയാവ് 10:2

ഗൃഹബിംബങ്ങള്‍ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവര്‍ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയന്‍ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.

റോമർ 1:21

അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.

Interlinear

Choose Theme