നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തില്‍ കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
Cross references
ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു.
അവന്‍ സഭയോടുഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങള്‍ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കല്‍നിന്നു മാറിപ്പോകുവിന്‍ ; അവര്‍ക്കുംള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
വീഥികളില്‍ വാളും അറകളില്‍ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
എന്റെ മിന്നലാം വാള്‍ ഞാന്‍ മൂര്‍ച്ചയാക്കി എന്‍ കൈ ന്യായവിധി തുടങ്ങുമ്പോള്‍, ഞാന്‍ ശത്രുക്കളില്‍ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കും പകരം വീട്ടും.
ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍ ; അവന്‍ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവന്‍ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.
പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
ബാബേലില്‍നിന്നു പുറപ്പെടുവിന്‍ ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഔടിപ്പോകുവിന്‍ ഇതു പ്രസ്താവിച്ചു കേള്‍പ്പിപ്പിന്‍ ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിന്‍ ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിന്‍ .
ഞാനോ ഇതാ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്‍വിന്‍ .
അപ്പോള്‍ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടുംഈ മനുഷ്യന്‍ മരണയോഗ്യനല്ല; അവന്‍ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
എങ്കിലും ഞാന്‍ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്‍ക.
എന്നാല്‍ ഒടുക്കം ഞാന്‍ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.
പെട്ടെന്നു ബാബേല്‍ വീണു തകര്‍ന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിന്‍ ; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിന്‍ ; പക്ഷേ അതിന്നു സൌഖ്യം വരും.
അവന്‍ തന്റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു.
മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തില്‍ ഉള്‍പ്പെട്ട സകലദേശക്കാരുമായ ജാതികളെ അതിന്നു വിരോധമായി സംസ്കരിപ്പിന്‍ ;
പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകള്‍ ശത്രുവശമായി, കളങ്ങള്‍ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കള്‍ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേല്‍രാജാവിനോടു അറിയിക്കേണ്ടതിന്നു
അവര്‍ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയില്‍ ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ അവന്നു വിധി കല്പിച്ചു.
പിന്നെ അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേല്‍രാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തില്‍ ആക്കി.
ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിന്‍ ! എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
യാതൊരുത്തന്റെ മേലും വേഗത്തില്‍ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളില്‍ ഔഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.
മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഔര്‍ത്തു.
വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഔഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍ .