Home Hebrews 12 · മലയാളം ബൈബിൾ

Hebrews

Chapter 12

മലയാളം ബൈബിൾ
1ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.
2വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഔര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
3നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്‍വിന്‍ .
4പാപത്തോടു പോരാടുന്നതില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്നിട്ടില്ല.
5“മകനേ, കര്‍ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുതു.
6കര്‍ത്താവു താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന്‍ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ?
7നിങ്ങള്‍ ബാലശിക്ഷ സഹിച്ചാല്‍ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന്‍ ശിക്ഷിക്കാത്ത മകന്‍ എവിടെയുള്ളു?
8എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല കൌലടേയന്മാരത്രേ.
9നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
10അവര്‍ ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
11ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.
12ആകയാല്‍ തളര്‍ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍ .
13മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിന്‍ .
14എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന്‍ ഉത്സാഹിപ്പിന്‍ . ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല.
15ആരും ദൈവകൃപ വിട്ടുപിന്‍ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും ആരും ദുര്‍ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍ .
16അവന്‍ പിന്നത്തേതില്‍ അനുഗ്രഹം ലഭിപ്പാന്‍ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
17സ്ഥൂലമായതും തീ കത്തുന്നതുമായ പര്‍വ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കല്‍ അല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നതു.
18ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.
19ഒരു മൃഗം എങ്കിലും പര്‍വ്വതം തൊട്ടാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്‍ക്കും സഹിച്ചുകൂടാഞ്ഞു.
20ഞാന്‍ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.
21പിന്നെയോ സീയോന്‍ പര്‍വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്‍വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന
22ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും
23പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നതു.
24അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍ . ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.
25അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന്‍ ഇനി ഒരിക്കല്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന്‍ വാഗ്ദത്തം ചെയ്തു.
26“ഇനി ഒരിക്കല്‍” എന്നതു, ഇളക്കമില്ലാത്തതു നിലനില്‍ക്കേണ്ടതിന്നു നിര്‍മ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
27ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.
28നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.
Bible Study with Steffi App

Memorize verses with spaced repetition. Free, no ads, 15+ languages.

Download Free ↗

Choose Theme