ഉല്പത്തി 25:29 · മലയാളം ബൈബിൾ
ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാന്‍ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവന്‍ ) എന്നു പേരായി.
Cross references
ന്യായാധിപന്മാർ 8:4
അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കല്‍ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.
1 ശമൂവേൽ 14:28
അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 14:31
അവര്‍ അന്നു മിക്മാസ് തുടങ്ങി അയ്യാലോന്‍ വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.
സദൃശവാക്യങ്ങൾ 13:25
നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
യേശയ്യാവ് 40:30
ബാല്യക്കാര്‍ ക്ഷീണിച്ചു തളര്‍ന്നുപോകും; യൌവനക്കാരും ഇടറിവീഴും.