ഒരിക്കല്‍ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിന്‍ പ്രദേശത്തു നിന്നു വന്നു; അവന്‍ നന്നാ ക്ഷീണിച്ചിരുന്നു.
Cross references
നീ ഇപ്പോള്‍ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടില്‍ ചെന്നു എനിക്കു വേണ്ടി വേട്ടതേടി
എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക എന്നു പറഞ്ഞു.
റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതുനിന്റെ അപ്പന്‍ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു
ആട്ടിന്‍ കൂട്ടത്തില്‍ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിന്‍ കുട്ടികളെ കൊണ്ടുവരിക; ഞാന്‍ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.
അവന്‍ ചെന്നു പിടിച്ചു അമ്മയുടെ അടുക്കല്‍ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.
യാക്കോബ് അപ്പനോടുഞാന്‍ നിന്റെ ആദ്യജാതന്‍ ഏശാവു; എന്നോടു കല്പിച്ചതു ഞാന്‍ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ കൊണ്ടുവാ; ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാന്‍ തിന്നാം എന്നു പറഞ്ഞു; അവന്‍ അടുക്കല്‍ കൊണ്ടു ചെന്നു, അവന്‍ തിന്നു; അവന്‍ വീഞ്ഞും കൊണ്ടുചെന്നു, അവന്‍ കുടിച്ചു.
അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കല്‍ കൊണ്ടുചെന്നു അപ്പനോടുഅപ്പന്‍ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.