Home Bibles ന്യായാധിപന്മാർ 8:4 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 8:4 · മലയാളം ബൈബിൾ

അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കല്‍ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.

Cross references

ന്യായാധിപന്മാർ 7:25

ഔരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു, ഔരേബിനെ ഔരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്‍ന്നു, ഔരേബിന്റെയും സേബിന്റെയും തല യോര്‍ദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കല്‍ കൊണ്ടുവന്നു.

1 ശമൂവേൽ 14:28

അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.

1 ശമൂവേൽ 14:31

അവര്‍ അന്നു മിക്മാസ് തുടങ്ങി അയ്യാലോന്‍ വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.

1 ശമൂവേൽ 30:8

എന്നാറെ ദാവീദ് യഹോവയോടുഞാന്‍ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.

1 ശമൂവേൽ 30:10

ബെസോര്‍തോടു കടപ്പാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേര്‍ പുറകില്‍ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടര്‍ന്നുചെന്നു.

2 കൊരിന്ത്യർ 4:8

ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല;

2 കൊരിന്ത്യർ 4:16

അതുകൊണ്ടു ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു.

ഗലാത്യർ 6:9

നന്മ ചെയ്കയില്‍ നാം മടുത്തുപോകരുതു; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും.

എബ്രായർ 12:1

ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.

Interlinear

Choose Theme