Home Bibles യെഹെസ്കേൽ 16:47 · മലയാളം ബൈബിൾ
യെഹെസ്കേൽ 16:47 · മലയാളം ബൈബിൾ

നീ അവരുടെ വഴികളില്‍ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിച്ചു.

Cross references

1 രാജാക്കന്മാർ 16:31

നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളില്‍ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവന്‍ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.

2 രാജാക്കന്മാർ 21:9

എന്നാല്‍ അവര്‍ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാന്‍ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 21:16

അത്രയുമല്ല, യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവന്‍ യെരൂശലേമില്‍ ഒരറ്റംമുതല്‍ മറ്റേഅറ്റംവരെ നിറെപ്പാന്‍ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.

യെഹെസ്കേൽ 5:6

അതു ദുഷ്പ്രവൃത്തിയില്‍ ജാതികളെക്കാള്‍ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവര്‍ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവര്‍ അനുസരിച്ചുനടന്നിട്ടുമില്ല.

യെഹെസ്കേൽ 5:7

അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള്‍ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു

യെഹെസ്കേൽ 8:17

അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകള്‍ പോരാഞ്ഞിട്ടോ, അവര്‍ എന്നെ അധികമധികം കോപിപ്പിപ്പാന്‍ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവര്‍ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?

യെഹെസ്കേൽ 16:48

എന്നാണ, നീയും നിന്റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.

യെഹെസ്കേൽ 16:51

ശമര്‍യ്യയും നിന്റെ പാപങ്ങളില്‍ പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള്‍ നിന്റെ മ്ളേച്ഛതകളെ വര്‍ദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.

യോഹന്നാൻ 15:21

എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.

1 കൊരിന്ത്യർ 5:1

നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.

Interlinear

Choose Theme