എന്നാല് അവര് കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേല്മക്കളുടെ മുമ്പില്നിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്വാന് മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
Cross references
എന്നാല് ശമൂവേലിന്റെ വാക്കു കൈക്കൊള്വാന് ജനത്തിന്നു മനസ്സില്ലാതെഅല്ല, ഞങ്ങള്ക്കു ഒരു രാജാവു വേണം
പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവന് യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
അവന് യിസ്രായേല്രാജാക്കന്മാരുടെ വഴിയില് നടന്നു; യഹോവ യിസ്രായേല്മക്കളുടെ മുമ്പില് നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
അങ്ങനെ മനശ്ശെ യഹോവ യിസ്രായേല് പുത്രന്മാരുടെ മുമ്പില്നിന്നു നശിപ്പിച്ച ജാതികള് ചെയ്തതിലും അധികം വഷളത്വം പ്രവര്ത്തിപ്പാന് തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
ഇപ്പോള് ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങള് എന്തുപകാരം പറയേണ്ടു?
എന്നിട്ടും അവര് അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകില് എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന് അവരോടു സാക്ഷ്യംപറഞ്ഞ നിന്റെ പ്രവാചകന്മാരെ അവര് കൊന്നു മഹാകോപഹേതുക്കള് ഉണ്ടാക്കി.
അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിന്നു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവര് അഹങ്കരിക്കയും ഒരുത്തന് അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകള് കേള്ക്കാതെ നിന്റെ വിധികള്ക്കു വിരോധമായി പാപം ചെയ്കയും എതിര്ത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്തു അനുസരണം ഇല്ലാതിരുന്നു.
മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന് നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തില് തുറക്ക; ഞാന് അതിനെ നിറെക്കും.
അധിപതി നുണ കേള്പ്പാന് തുടങ്ങിയാല് അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
അതു ദുഷ്പ്രവൃത്തിയില് ജാതികളെക്കാള് എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള് എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവര് തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവര് അനുസരിച്ചുനടന്നിട്ടുമില്ല.
അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള് അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
എന്റെ ചട്ടങ്ങളില് നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്, ഞാന് യഹോവ എന്നു അറിയും.
നീ അവരുടെ വഴികളില് നടന്നില്ല; അവരുടെ മ്ളേച്ഛതകള്പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള് അധികം വഷളത്വം പ്രവര്ത്തിച്ചു.
ശമര്യ്യയും നിന്റെ പാപങ്ങളില് പാതിയോളം ചെയ്തിട്ടില്ല; നീ അവരെക്കാള് നിന്റെ മ്ളേച്ഛതകളെ വര്ദ്ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകലമ്ളേച്ഛതകളാലും നിന്റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.
യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ കാലം വരുവന് തക്കവണ്ണം നിന്റെ നടുവില് രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തില് സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങള് കേട്ടനുസരിച്ചതുമില്ല.
അവന് തന്റെ ദാസന്മാരായ പ്രവാചകന്മാര് മുഖാന്തരം ഞങ്ങളുടെ മുമ്പില് വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാന് ഞങ്ങള് ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.
എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചു നടപ്പാന് ഇഷ്ടം തോന്നിയതുകൊണ്ടു അവന് പീഡിതനും വ്യവഹാരത്തില് തോറ്റവനും ആയിരിക്കുന്നു.
ഞാന് വന്നു അവരോടു സംസാരിക്കാതിരുന്നെങ്കില് അവര്ക്കും പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.
നന്മ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.
എങ്കിലും താന് പ്രവാചകി എന്നു പറഞ്ഞു ദുര്ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല് എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന് ഉണ്ടു.