നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളില്‍ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവന്‍ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
Cross references
ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
അവള്‍ അവളോടുനീ എന്റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേല്‍ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‍വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല്‍ വരുത്തേണ്ടതിന്നു യിസ്രായേല്‍സഭയില്‍നിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്‍ക്കു പോരായോ?
അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാര്‍ക്കും എടുക്കയോ ചെയ്യരുതു.
അന്യദൈവങ്ങളെ സേവിപ്പാന്‍ തക്കവണ്ണം അവര്‍ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്‍ക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തില്‍ നശിപ്പിക്കും.
അല്ലാതെ നിങ്ങള്‍ വല്ലപ്രകാരവും പിന്തിരിഞ്ഞുനിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്‍ന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും ഇടകലരുകയും ചെയ്താല്‍
ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍വിഗ്രഹങ്ങളെ സേവിച്ചു,
ഇങ്ങനെ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാല്‍വിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു ബാല്‍ വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കയ്യില്‍നിന്നും രക്ഷിച്ചു.
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിര്‍ഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവര്‍ക്കും ദോഷം ചെയ്‍വാന്‍ പ്രാപ്തിയുള്ളവന്‍ ദേശത്തു ആരുമില്ല; അവര്‍ സീദോന്യര്‍ക്കും അകലെ പാര്‍ക്കുംന്നു; മറ്റുള്ള മനുഷ്യരുമായി അവര്‍ക്കും സംസര്‍ഗ്ഗവുമില്ല എന്നു കണ്ടു.
ശലോമോന്‍ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
എങ്ങനെയെന്നാല്‍ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല.
ഈസേബെല്‍ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഔബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഔരോ ഗുഹയില്‍ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
അതിന്നു അവന്‍ പറഞ്ഞതുയിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങള്‍ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്‍വിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
എന്നാല്‍ ഇപ്പോള്‍ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കല്‍ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കര്‍മ്മേല്‍പര്‍വ്വതത്തില്‍ എന്റെ അടുക്കല്‍ കൂട്ടിവരുത്തുക.
ഏലീയാവു ചെയ്തതൊക്കെയും അവന്‍ സകല പ്രവാചകന്മാരെയും വാള്‍കൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.
അപ്പോള്‍ അവന്റെ ഭാര്യ ഈസേബെല്‍ അവന്റെ അടുക്കല്‍ വന്നുഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
എന്നാല്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല്‍ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
അവന്‍ യഹോവേക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പന്‍ ഉണ്ടാക്കിയ ബാല്‍വിഗ്രഹം അവന്‍ നീക്കിക്കളഞ്ഞു.
യേഹൂ യിസ്രായേലില്‍ വന്നതു ഈസേബെല്‍ കേട്ടിട്ടു തന്റെ കണ്ണില്‍ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതില്‍ക്കല്‍കൂടി നോക്കി.
അവന്‍ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷംആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിന്‍ ; അവള്‍ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടുആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു
ആ കാലത്തു ഞാന്‍ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.
അതിന്നു അവന്‍ പറഞ്ഞതുദാവീദ്ഗൃഹമേ, കേള്‍പ്പിന്‍ ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?
അപ്പോള്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകള്‍ പോരാഞ്ഞിട്ടോ, അവര്‍ എന്നെ അധികമധികം കോപിപ്പിപ്പാന്‍ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവര്‍ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു.
നീ അവരുടെ വഴികളില്‍ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിച്ചു.
നിങ്ങള്‍ നല്ല മേച്ചല്‍ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാല്‍കൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാല്‍കൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?
അവിടെ നിന്നു ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍താഴ്വരയെയും കൊടുക്കും അവള്‍ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ടു.