അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള്‍ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു
Cross references
എന്നാല്‍ അവര്‍ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാന്‍ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
അങ്ങനെ മനശ്ശെ യഹോവ യിസ്രായേല്‍ പുത്രന്മാരുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികള്‍ ചെയ്തതിലും അധികം വഷളത്വം പ്രവര്‍ത്തിപ്പാന്‍ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.
നിങ്ങള്‍ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിന്‍ ; കേദാരിലേക്കു ആളയച്ചു നല്ലവണ്ണം അന്വേഷിച്ചു, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിന്‍ .
അതുകൊണ്ടു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നതുനിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കല്‍നിന്നു മാറ്റിക്കളയും; ഞാന്‍ കരുണ കാണിക്കയുമില്ല.
നീ അവരുടെ വഴികളില്‍ നടന്നില്ല; അവരുടെ മ്ളേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നുവെച്ചു നീ നിന്റെ എല്ലാവഴികളിലും അവരെക്കാള്‍ അധികം വഷളത്വം പ്രവര്‍ത്തിച്ചു.
ഞാന്‍ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്‍യ്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവില്‍ ഉള്ള നിന്റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.