Home Bibles യോശുവ 13:30 · മലയാളം ബൈബിൾ
യോശുവ 13:30 · മലയാളം ബൈബിൾ

അവരുടെ ദേശം മഹനയീംമുതല്‍ ബാശാന്‍ മുഴുവനും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ യായീരിന്റെ ഊരുകള്‍ എല്ലാംകൂടി അറുപതു പട്ടണങ്ങളും

Cross references

ഉല്പത്തി 32:3

അനന്തരം യാക്കോബ് എദോംനാടായ സേയീര്‍ദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കല്‍ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.

സംഖ്യാപുസ്തകം 32:39

മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവന്‍ അവിടെ പാര്‍ത്തു.

സംഖ്യാപുസ്തകം 32:41

നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിന്‍ പ്രകാരം നോബഹ് എന്നു പേരിട്ടു.

ആവർത്തനം 3:4

അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കല്‍നിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഔഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും

ആവർത്തനം 3:10

ബാശാന്‍ രാജാവായ ഔഗ് മാത്രമേ മല്ലന്മാരില്‍ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയില്‍ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈകൂ ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -

ആവർത്തനം 3:13

മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്റെ പേരിന്‍ പ്രകാരം ബാശാന്നു ഹവോത്ത് - യായീര്‍ എന്നു പേര്‍ ഇട്ടു; ഇന്നുവരെ ആ പേര്‍ തന്നേ പറഞ്ഞു വരുന്നു.

യോശുവ 13:26

ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;

യോശുവ 21:38

ഗാദ് ഗോത്രത്തില്‍, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും

1 ദിനവൃത്താന്തം 2:21

സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 2:22

എന്നാല്‍ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.

Interlinear

Choose Theme