Cross references
നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിന്‍ പ്രകാരം നോബഹ് എന്നു പേരിട്ടു.
എന്നാല്‍ യിസ്രായേല്‍മക്കള്‍ ഗെശൂര്‍യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
കര്‍മ്മേല്യന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍ ; ഗെശൂര്‍രാജാവായ തല്‍മയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍ ;
തങ്ങള്‍ ദാവീദിന്നു വെറുപ്പുള്ളവരായ്തീര്‍ന്നു എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരില്‍നിന്നും സോബയിലെ അരാമ്യരില്‍നിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബില്‍നിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.
എന്നാല്‍ അബ്ശാലോം ഔടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂര്‍രാജാവായ താല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
യായീര്‍യ്യനായ ഈരയും ദാവീദിന്റെ പുരോഹിതന്‍ ആയിരുന്നു.
മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകന്‍ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകന്‍ എലീയാം,
സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
എന്നാല്‍ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.