Home Bibles വെളിപ്പാട് 16:2 · മലയാളം ബൈബിൾ
വെളിപ്പാട് 16:2 · മലയാളം ബൈബിൾ

ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.

Cross references

പുറപ്പാട് 9:8

പിന്നെ യഹോവ മോശെയോടും അഹരോനോടുംഅടുപ്പിലെ വെണ്ണീര്‍ കൈനിറച്ചു വാരുവിന്‍ ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.

ആവർത്തനം 7:15

യഹോവ സകലരോഗവും നിങ്കല്‍നിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്വ്യാധികളില്‍ ഒന്നും അവന്‍ നിന്റെ മേല്‍ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കും അവയെ കൊടുക്കും.

ആവർത്തനം 28:27

പരുക്കള്‍, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല്‍ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.

1 ശമൂവേൽ 5:6

എന്നാല്‍ യഹോവയുടെ കൈ അസ്തോദ്യരുടെമേല്‍ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താല്‍ ബാധിച്ചു.

1 ശമൂവേൽ 5:9

അവര്‍ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.

2 ദിനവൃത്താന്തം 21:15

നിനക്കോ ദീനത്താല്‍ നിന്റെ കുടല്‍ കാലക്രമേണ പുറത്തു ചാടുംവരെ കുടലില്‍ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.

2 ദിനവൃത്താന്തം 21:18

ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലില്‍ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.

യോബ് 2:7

അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു.

സങ്കീർത്തനങ്ങൾ 78:26

അവന്‍ ആകാശത്തില്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാല്‍ കിഴക്കന്‍ കാറ്റു വരുത്തി.

യേശയ്യാവ് 1:5

ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങള്‍ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.

യേശയ്യാവ് 3:17

ഇതുനിമിത്തം യഹോവ സീയോന്‍ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.

യേശയ്യാവ് 3:24

നിന്റെ പുരുഷന്മാര്‍ വാളിനാലും നിന്റെ വീരന്മാര്‍ യുദ്ധത്തിലും വീഴും.

ലൂക്കോസ് 16:20

ലാസര്‍ എന്നു പേരുള്ളോരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കല്‍ കിടന്നു

പ്രവൃത്തികൾ 12:23

അവന്‍ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.

വെളിപ്പാട് 8:7

ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.

വെളിപ്പാട് 13:15

അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും

വെളിപ്പാട് 14:16

മേഘത്തിന്മേല്‍ ഇരിക്കുന്നവന്‍ അരിവാള്‍ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയില്‍ കൊയ്ത്തു നടന്നു.

വെളിപ്പാട് 16:11

അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.

Interlinear

Choose Theme