നിനക്കോ ദീനത്താല്‍ നിന്റെ കുടല്‍ കാലക്രമേണ പുറത്തു ചാടുംവരെ കുടലില്‍ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.
Cross references
അവള്‍ അശുദ്ധയായി തന്റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയില്‍ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
പരുക്കള്‍, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല്‍ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയില്‍ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
യഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനിലക്കുന്ന അപൂര്‍വ്വമായ മഹാബാധകളും നീണ്ടുനിലക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും
ഈ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിട്ടില്ലാത്ത
നിന്റെ ഹൃദയത്തില്‍ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്‍സന്ധ്യ ആയെങ്കില്‍ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തുനേരം വെളുത്തെങ്കില്‍ കൊള്ളായിരുന്നു എന്നും നീ പറയും.
ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലില്‍ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.
ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
അവന്‍ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്കു ഇരയായി പ്രാണനെ വിട്ടു.