അവര്‍ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.
Cross references
അവര്‍ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തില്‍നിന്നു നശിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു.
എന്നാല്‍ യഹോവയുടെ കൈ അസ്തോദ്യരുടെമേല്‍ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താല്‍ ബാധിച്ചു.
അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തിയിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു.
ഞങ്ങള്‍ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവര്‍ പറഞ്ഞതുഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലകൂരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.
പിന്നെ അവര്‍ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലകൂരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയില്‍ വെച്ചു.
ഇങ്ങനെ ഫെലിസ്ത്യര്‍ ഒതുങ്ങി, പിന്നെ യിസ്രായേല്‍ദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്‍ക്കും വിരോധമായിരുന്നു.
എന്നാല്‍ നിങ്ങള്‍ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താല്‍ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാര്‍ക്കും വിരോധമായിരുന്നതുപോലെ നിങ്ങള്‍ക്കും വിരോധമായിരിക്കും.
അവന്‍ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവര്‍ക്കും നിത്യനിന്ദവരുത്തുകയും ചെയ്തു.
അതു ഒരുത്തന്‍ സിംഹത്തിന്റെ മുമ്പില്‍നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്‍പ്പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.
യഹോവ യാഗപീഠത്തിന്നു മീതെ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ അരുളിച്ചെയ്തതെന്തെന്നാല്‍ഉത്തരങ്ങള്‍ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേല്‍ വീഴുവാന്‍ തക്കവണ്ണം തകര്‍ത്തു കളക; അവരുടെ സന്തതിയെ ഞാന്‍ വാള്‍ കൊണ്ടു കൊല്ലും; അവരില്‍ ആരും ഔടിപ്പോകയില്ല. അവരില്‍ ആരും വഴുതിപ്പോകയുമില്ല.