വൈരിയുടെ മുമ്പില്‍ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.
Cross references
നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങള്‍ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാല്‍ ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും
ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.
ശത്രുക്കളാല്‍ തോല്‍ക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പില്‍ ഉണ്ടു; നിങ്ങള്‍ വാളാല്‍ വീഴും; നിങ്ങള്‍ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
ശത്രുക്കളുടെ മുമ്പില്‍ യഹോവ നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില്‍ നിന്നു ഔടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഒരു ബാധയായ്തീരും.
എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവര്‍ക്കും മറെക്കയും ചെയ്യും; അവര്‍ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കും ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍ നമുക്കു ഭവിച്ചതു എന്നു അവര്‍ അന്നു പറയും.
യഹോവേ, യിസ്രായേല്‍ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടു!
യിസ്രായേല്‍മക്കള്‍ ശാപഗ്രസ്തരായി തീര്‍ന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ കഴിയാതെ ശത്രുക്കള്‍ക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയില്‍നിന്നു നീക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കയില്ല.
അതിന്നു ആ ദൂതന്‍ യിസ്രായേല്‍ ഫെലിസ്ത്യരുടെ മുമ്പില്‍ തോറ്റോടി; ജനത്തില്‍ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.
ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
അവന്റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.
ഞാന്‍ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാന്‍ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.
എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.
അതുകൊണ്ടു ഞാന്‍ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള്‍ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന്‍ നിങ്ങള്‍ക്കു കൃപ കാണിക്കയുമില്ല.
നീ ഈ ജനത്തോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.