Home Bibles യേശയ്യാവ് 10:14 · മലയാളം ബൈബിൾ
യേശയ്യാവ് 10:14 · മലയാളം ബൈബിൾ

എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.

Cross references

2 ദിനവൃത്താന്തം 32:13

ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ക്കും തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?

യോബ് 31:25

എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കില്‍,

സദൃശവാക്യങ്ങൾ 18:12

നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.

സദൃശവാക്യങ്ങൾ 21:6

കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവര്‍ മരണത്തെ അന്വേഷിക്കുന്നു.

യേശയ്യാവ് 5:8

തങ്ങള്‍ മാത്രം ദേശമദ്ധ്യേ പാര്‍ക്കത്തക്കവണ്ണം മറ്റാര്‍ക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേര്‍ക്കുംകയും വയലോടു വയല്‍ കൂട്ടുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!

യേശയ്യാവ് 37:25

ഞാന്‍ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാല്‍ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.

യിരെമ്യാവ് 49:16

വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാള്‍ പിടിക്കുന്നവനെയും ബാബേലില്‍നിന്നു ഛേദിച്ചുകളവിന്‍ ; നശിപ്പിക്കുന്ന വാള്‍ പേടിച്ചു ഔരോരുത്തന്‍ സ്വജനത്തിന്റെ അടുക്കല്‍ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഔടിപ്പോകയും ചെയ്യും.

ഹോശേയ 12:7

അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യില്‍ ഉണ്ടു; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.

ഓബദ്യാവു 1:4

നീ കഴുകനേപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവെച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.

നാഹൂം 2:9

വെള്ളി കൊള്ളയിടുവിന്‍ ; പൊന്നു കൊള്ളയിടുവിന്‍ ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു.

ഹബക്കൂക്ക് 2:5

വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷന്‍ നിലനില്‍ക്കയില്ല; അവന്‍ പാതാളംപോലെ വിസ്താരമായി വായ് പിളര്‍ക്കുംന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവന്‍ സകലജാതികളെയും തന്റെ അടുക്കല്‍ കൂട്ടി, സകലവംശങ്ങളെയും തന്റെ അടുക്കല്‍ ചേര്‍ക്കുംന്നു.

Interlinear

Choose Theme