ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍ , ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.
Cross references
യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാന്‍ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയില്‍ നടപ്പാന്‍ കല്പിക്കേണ്ടതിന്നു ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
ഞാന്‍ മിസ്രയീമില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാന്‍ യഹോവ ആകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന്നും ഞാന്‍ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
ഈ കര്‍മ്മം എന്തെന്നു നിങ്ങളുടെ മക്കള്‍ നിങ്ങളോടു ചോദിക്കുമ്പോള്‍
എന്നാല്‍ ഇതു എന്തു എന്നു നാളെ നിന്റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;
കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്തൊരിക്കലും അവ നിന്റെ മനസ്സില്‍നിന്നു വിട്ടുപോകാതെയും ഇരിപ്പാന്‍ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്‍ക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.
വിശേഷാല്‍ ഹോരേബില്‍ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍നിന്ന ദിവസത്തില്‍ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടുജനത്തെ എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുക; ഞാന്‍ എന്റെ വചനങ്ങള്‍ അവരെ കേള്‍പ്പിക്കും; അവര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാള്‍ ഒക്കെയും എന്നെ ഭയപ്പെടുവാന്‍ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.
നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കള്‍ക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
യിസ്രായേല്‍മക്കളോടു പറഞ്ഞതു എന്തെന്നാല്‍; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാല്‍
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.
നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും.
യഹോവേ, ഞാന്‍ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
ജീവനുള്ളന്നും ഞാന്‍ യഹോവയെ സ്തുതിക്കും; ഞാന്‍ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീര്‍ത്തനം ചെയ്യും.
ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്‍ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.
ഇതു നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.
എന്നെ അയച്ചവന്റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു;