അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
Cross references
ഹാമിന്റെ പുത്രന്മാര്‍കൂശ്, മിസ്രയീം, പൂത്ത്, കനാന്‍ .
നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.
ദൈവം യിസ്രായേലിനോടു രാത്രി ദര്‍ശനങ്ങളില്‍യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
തങ്ങളുടെ ആടുമാടുകളെയും കനാന്‍ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില്‍ എത്തി.
അവന്‍ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.
മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാര്‍പ്പിക്ക; അവര്‍ ഗോശെന്‍ ദേശത്തുതന്നേ പാര്‍ത്തുകൊള്ളട്ടെ. അവരില്‍ പ്രാപ്തന്മാര്‍ ഉണ്ടെന്നു നീ അറിയുന്നു എങ്കില്‍ അവരെ എന്റെ ആടുമാടുകളുടെ മേല്‍ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
യിസ്ഹാക്കിന്നു ഞാന്‍ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാന്‍ സേയീര്‍പര്‍വ്വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.
മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്കും ആഹാരം കിട്ടാതെയായി.
യിസ്രായേല്‍ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീം ദേശത്തിലെ പ്രവാസകാലത്തു ജനത്തെ വര്‍ദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.