Home Bibles ഉല്പത്തി 47:28 · മലയാളം ബൈബിൾ
ഉല്പത്തി 47:28 · മലയാളം ബൈബിൾ

യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.

Cross references

ഉല്പത്തി 25:7

അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.

ഉല്പത്തി 37:2

യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്‍യോസേഫിന്നു പതിനേഴുവയസ്സായപ്പോള്‍ അവന്‍ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്‍ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

ഉല്പത്തി 47:8

യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോന്‍ യാക്കോബിനോടുഎത്ര വയസ്സായി എന്നു ചോദിച്ചു.

ഉല്പത്തി 47:9

യാക്കോബ് ഫറവോനോടുഎന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 90:10

ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 90:12

ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.

സങ്കീർത്തനങ്ങൾ 119:84

പുകയത്തു വെച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.

Interlinear

Choose Theme