തങ്ങളുടെ ആടുമാടുകളെയും കനാന്‍ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില്‍ എത്തി.
Cross references
അപ്പോള്‍ അവന്‍ അബ്രാമിനോടുനിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക.
ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍ പോയി ഏറിയ കാലം പാര്‍ത്തുമിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.
നിന്റെ പിതാക്കന്മാര്‍ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാല്‍എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കംപേരോടു കൂടി അവന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാര്‍ത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്‍ന്നു.
യിസ്ഹാക്കിന്നു ഞാന്‍ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാന്‍ സേയീര്‍പര്‍വ്വതം അവകാശമായി കൊടുത്തു; എന്നാല്‍ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
യാക്കോബ് മിസ്രയീമില്‍ചെന്നു പാര്‍ത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവര്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാര്‍ക്കുംമാറാക്കി.
അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനം പണ്ടു പരദേശവാസം ചെയ്വാന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതെ പീഡിപ്പിച്ചു
യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.