Home Bibles സദൃശവാക്യങ്ങൾ 27:8 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 27:8 · മലയാളം ബൈബിൾ

കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.

Cross references

ഉല്പത്തി 4:16

അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര്‍ത്തു.

ഉല്പത്തി 16:6

അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഔടിപ്പോയി.

1 ശമൂവേൽ 22:5

എന്നാല്‍ ഗാദ്പ്രവാചകന്‍ ദാവീദിനോടുദുര്‍ഗ്ഗത്തില്‍ പാര്‍ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടില്‍വന്നു.

1 ശമൂവേൽ 27:1

അനന്തരം ദാവീദ്ഞാന്‍ ഒരു ദിവസം ശൌലിന്റെ കയ്യാല്‍ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌല്‍ അപ്പോള്‍ യിസ്രായേല്‍ദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സില്‍ നിശ്ചയിച്ചു.

1 രാജാക്കന്മാർ 11:22

ഫറവോന്‍ അവനോടുനീ സ്വദേശത്തേക്കു പോകുവാന്‍ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കല്‍ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവന്‍ ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 19:9

അവിടെ അവന്‍ ഒരു ഗുഹയില്‍ കടന്നു രാപാര്‍ത്തു; അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടുഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.

നെഹെമ്യാവ് 6:11

അതിന്നു ഞാന്‍ എന്നെപ്പോലെയുള്ള ഒരാള്‍ ഔടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തന്‍ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാന്‍ പോകയില്ല എന്നു പറഞ്ഞു.

യോബ് 39:14

അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.

സദൃശവാക്യങ്ങൾ 21:16

വിവേകമാര്‍ഗ്ഗം വിട്ടുനടക്കുന്നവന്‍ മൃതന്മാരുടെ കൂട്ടത്തില്‍ വിശ്രമിക്കും.

സദൃശവാക്യങ്ങൾ 26:2

കുരികില്‍ പാറിപ്പോകുന്നതും മീവല്‍പക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.

യേശയ്യാവ് 16:2

മോവാബിന്റെ പുത്രിമാര്‍ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അര്‍ന്നോന്റെ കടവുകളില്‍ ഇരിക്കും.

യോനാ 1:3

എന്നാല്‍ യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്കു ഔടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തര്‍ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയില്‍നിന്നു അവരോടുകൂടെ തര്‍ശീശിലേക്കു പോയ്ക്കളവാന്‍ അതില്‍ കയറി.

യോനാ 1:10

ആ പുരുഷന്മാര്‍ അത്യന്തം ഭയപ്പെട്ടു അവനോടുനീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവന്‍ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവന്‍ യഹോവയുടെ സന്നിധിയില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ അറിഞ്ഞു.

1 കൊരിന്ത്യർ 7:20

ഔരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍ തന്നേ വസിച്ചുകൊള്ളട്ടെ.

യൂദാ 1:13

തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്ര ഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.

Interlinear

Choose Theme