Home Bibles സദൃശവാക്യങ്ങൾ 27:9 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 27:9 · മലയാളം ബൈബിൾ

തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.

Cross references

പുറപ്പാട് 18:17

അതിന്നു മോശെയുടെ അമ്മായപ്പന്‍ അവനോടു പറഞ്ഞതു

ന്യായാധിപന്മാർ 9:9

അതിന്നു ഒലിവു വൃക്ഷംദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേല്‍ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.

1 ശമൂവേൽ 23:16

അനന്തരം ശൌലിന്റെ മകനായ യോനാഥാന്‍ പുറപ്പെട്ടു ആ കാട്ടില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു അവനെ ദൈവത്തില്‍ ധൈര്യപ്പെടുത്തി അവനോടുഭയപ്പെടേണ്ടാ,

1 രാജാക്കന്മാർ 1:12

ആകയാല്‍ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.

എസ്രാ 10:2

അപ്പോള്‍ ഏലാമിന്റെ പുത്രന്മാരില്‍ ഒരുവനായ യെഹീയേലിന്റെ മകന്‍ ശെഖന്യാവു എസ്രയോടു പറഞ്ഞതുനാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളില്‍നിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തില്‍ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.

സങ്കീർത്തനങ്ങൾ 23:5

എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

സങ്കീർത്തനങ്ങൾ 45:7

നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 104:15

അവന്‍ ഭൂമിയില്‍നിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 133:2

ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

സദൃശവാക്യങ്ങൾ 7:17

മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.

സദൃശവാക്യങ്ങൾ 15:23

താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!

സദൃശവാക്യങ്ങൾ 16:21

ജ്ഞാനഹൃദയന്‍ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ദ്ധിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 16:23

ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ വര്‍ദ്ധിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 16:24

ഇമ്പമുള്ള വാക്കു തേന്‍ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നേ;

ഉത്തമഗീതം 1:3

നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഔടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നില്‍ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ ശ്ളാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.

ഉത്തമഗീതം 3:6

മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂര്‍ണ്ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയില്‍നിന്നു കയറിവരുന്നോരിവന്‍ ആര്‍?

ഉത്തമഗീതം 4:10

എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാള്‍ നിന്റെ പ്രേമവും സകലവിധ സുഗന്ധവര്‍ഗ്ഗത്തെക്കാള്‍ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!

യോഹന്നാൻ 12:3

അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്റെ കാലില്‍ പൂശി തന്റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.

പ്രവൃത്തികൾ 28:15

അവിടത്തെ സഹോദരന്മാര്‍ ഞങ്ങളുടെ വര്‍ത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.

2 കൊരിന്ത്യർ 2:15

രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;

Interlinear

Choose Theme