Home Bibles യോനാ 1:10 · മലയാളം ബൈബിൾ
യോനാ 1:10 · മലയാളം ബൈബിൾ

ആ പുരുഷന്മാര്‍ അത്യന്തം ഭയപ്പെട്ടു അവനോടുനീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവന്‍ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവന്‍ യഹോവയുടെ സന്നിധിയില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ അറിഞ്ഞു.

Cross references

ഉല്പത്തി 3:13

യഹോവയായ ദൈവം സ്ത്രീയോടുനീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നുപാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.

യോശുവ 7:25

നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.

2 ശമൂവേൽ 24:3

അതിന്നു യോവാബ് രാജാവിനോടുയജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോള്‍ ഉള്ളതില്‍ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.

യോബ് 27:22

ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യില്‍നിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.

ദാനിയേൽ 5:6

ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവന്‍ വിചാരങ്ങളാല്‍ പരവശനായിഅരയുടെ ഏപ്പു അഴിഞ്ഞു കാല്‍മുട്ടുകള്‍ ആടിപ്പോയി.

യോനാ 1:3

എന്നാല്‍ യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്കു ഔടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തര്‍ശീശിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയില്‍നിന്നു അവരോടുകൂടെ തര്‍ശീശിലേക്കു പോയ്ക്കളവാന്‍ അതില്‍ കയറി.

യോഹന്നാൻ 19:8

ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,

Interlinear

Choose Theme