Home Bibles സദൃശവാക്യങ്ങൾ 21:10 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 21:10 · മലയാളം ബൈബിൾ

ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.

Cross references

1 ശമൂവേൽ 25:8

നിന്റെ ബാല്യക്കാരോടു ചോദിച്ചാല്‍ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങള്‍ വന്നിരിക്കുന്നതു; നിന്റെ കയ്യില്‍ വരുന്നതു അടിയങ്ങള്‍ക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിന്‍ .

സങ്കീർത്തനങ്ങൾ 36:4

അവന്‍ തന്റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയില്‍ അവന്‍ നിലക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.

സങ്കീർത്തനങ്ങൾ 52:2

ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.

സങ്കീർത്തനങ്ങൾ 52:3

നീ നന്മയെക്കാള്‍ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാള്‍ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.

സങ്കീർത്തനങ്ങൾ 112:5

കൃപതോന്നി വായ്പകൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തില്‍ അവന്‍ തന്റെ കാര്യം നേടും.

സങ്കീർത്തനങ്ങൾ 112:9

അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.

സദൃശവാക്യങ്ങൾ 3:29

കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

സദൃശവാക്യങ്ങൾ 12:12

ദുഷ്ടന്‍ ദോഷികളുടെ കവര്‍ച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നലകുന്നു.

സദൃശവാക്യങ്ങൾ 21:13

എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.

യേശയ്യാവ് 32:6

ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവേക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കും പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവര്‍ത്തിക്കും.

മീഖാ 3:2

നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വകൂ അവരുടെ മേല്‍നിന്നും മാംസം അവരുടെ അസ്ഥികളില്‍നിന്നും പറിച്ചുകളയുന്നു.

മർക്കോസ് 7:21

അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

1 കൊരിന്ത്യർ 10:6

ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കേണ്ടതിന്നു തന്നേ.

യാക്കോബ് 2:13

കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.

യാക്കോബ് 4:1

നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?

യാക്കോബ് 5:4

നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കല്‍നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ ചെവിയില്‍ എത്തിയിരിക്കുന്നു.

1 യോഹന്നാൻ 2:16

ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.

Interlinear

Choose Theme