നിന്റെ ബാല്യക്കാരോടു ചോദിച്ചാല് അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങള് വന്നിരിക്കുന്നതു; നിന്റെ കയ്യില് വരുന്നതു അടിയങ്ങള്ക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിന് .
Cross references
യഹോവ പിന്നെയുംശമൂവേലേ എന്നു വിളിച്ചു. ശമൂവേല് എഴന്നേറ്റു ഏലിയുടെ അടുക്കല് ചെന്നുഅടിയന് ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന് വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്ക എന്നു അവന് പറഞ്ഞു.
എന്റെ പിതാവേ, കാണ്ക, എന്റെ കയ്യില് നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാണ്ക; നിന്റെ മേലങ്കിയുടെ അറ്റം ഞാന് മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാല് എന്റെ കയ്യില് ദോഷവും ദ്രോഹവും ഇല്ല; ഞാന് നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്ക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന് തേടിനടക്കുന്നു.
അനന്തരം അവര് അവരോടുനിങ്ങള് ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങള്ക്കായി വട്ടംകൂട്ടീട്ടില്ലാത്തവര്ക്കും പകര്ച്ച കൊടുത്തയപ്പിന് ; ഈ ദിവസം നമ്മുടെ കര്ത്താവിന്നു വിശുദ്ധമാകുന്നു; നിങ്ങള് ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.
ആണ്ടുതോറും ആദാര്മാസം പതിന്നാലും പതിനഞ്ചും തിയ്യതിയെ യെഹൂദന്മാര് തങ്ങളുടെ ശത്രുക്കളുടെ കയ്യില്നിന്നു ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടു ദുഃഖം അവര്ക്കും സന്തോഷമായും വിലാപം ഉത്സവമായും തീര്ന്ന മാസമായിട്ടും ആചരിക്കേണമെന്നും
അങ്ങനെ യെഹൂദന്മാര് തങ്ങള് തുടങ്ങിയിരുന്നതും മൊര്ദ്ദെഖായി തങ്ങള്ക്കു എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.
ഒരു ഔഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്ക; ഭൂമിയില് എന്തു അനര്ത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന് ; എന്നാല് സകലവും നിങ്ങള്ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
തന്നെ ക്ഷണിച്ചവനോടു അവന് പറഞ്ഞതുനീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള് സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാര്ച്ചക്കാരെയും സമ്പത്തുള്ള അയല്ക്കാരെയും വിളിക്കരുതു; അവര് നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.