Home Bibles സദൃശവാക്യങ്ങൾ 3:29 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 3:29 · മലയാളം ബൈബിൾ

കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

Cross references

സങ്കീർത്തനങ്ങൾ 35:20

അവര്‍ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.

സങ്കീർത്തനങ്ങൾ 55:20

തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 59:3

ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.

സദൃശവാക്യങ്ങൾ 6:14

അവന്റെ ഹൃദയത്തില്‍ വക്രതയുണ്ടു; അവന്‍ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.

സദൃശവാക്യങ്ങൾ 6:18

ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഔടുന്ന കാലും

സദൃശവാക്യങ്ങൾ 14:22

ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

സദൃശവാക്യങ്ങൾ 16:29

സഹാസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില്‍ നടത്തുകയും ചെയ്യുന്നു.

മീഖാ 2:1

കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.

സഖറിയാവ് 7:10

വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളില്‍ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തില്‍ ദോഷം നിരൂപിക്കയും അരുതു.

Interlinear

Choose Theme