അതു നിന്നെ ദുഷ്ടന്റെ വഴിയില്‍നിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്‍നിന്നും വിടുവിക്കും.
Cross references
മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ നിന്റെ അധരങ്ങളുടെ വചനത്താല്‍ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
വ്യര്‍ത്ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കല്‍ ഞാന്‍ ചെന്നിട്ടുമില്ല.
ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
യഹോവേ, എന്റെ വായക്കു ഒരു കാവല്‍ നിര്‍ത്തി, എന്റെ അധരദ്വാരം കാക്കേണമേ.
മകനേ, പാപികള്‍ നിന്നെ വശീകരിച്ചാല്‍ വഴിപ്പെട്ടുപോകരുതു.
വക്രതയുള്ളവന്‍ യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്റെ സഖ്യത ഉണ്ടു.
ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെ വഴിയില്‍ നടക്കയുമരുതു;
നിസ്സാരനും ദുഷ്കര്‍മ്മിയുമായവന്‍ വായുടെ വക്രതയോടെ നടക്കുന്നു.
യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മ്മാര്‍ഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകെക്കുന്നു.
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
വക്രതയുള്ള മനുഷ്യന്‍ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരന്‍ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്ക സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു
ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേലക്കും.
നീതിക്കു നിര്‍മ്മദരായി ഉണരുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; ചിലര്‍ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജെക്കായി പറയുന്നു.
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.