നീതിക്കു നിര്‍മ്മദരായി ഉണരുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; ചിലര്‍ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജെക്കായി പറയുന്നു.
Cross references
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണന്‍ കണിയില്‍ അകപ്പെടുവാനും സംഗതി വരരുതു.
അതിന്നു യേശു ഉത്തരം പറഞ്ഞതു“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
കള്ളപ്രവാചകന്മാര്‍ പലരും വന്നു അനേകരെ തെറ്റിക്കും.
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍ ; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍,
വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും.
വ്യര്‍ത്ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു.
അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും.
ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാര്‍ക്കും അഭക്തി അധികം മുതിര്‍ന്നുവരും;
ആരും ദൈവകൃപ വിട്ടുപിന്‍ മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും ആരും ദുര്‍ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍ .
അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവര്‍ നിമിത്തം സത്യമാര്‍ഗ്ഗം ദുഷിക്കപ്പെടും.
തങ്ങള്‍ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവര്‍ക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തന്‍ ഏതിനോടു തോലക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും.